Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Feb 2026 23:53 IST
Share News :
വൈക്കം: വൈക്കത്ത് രണ്ടിടങ്ങളിൽ നന്നായി കൂറ്റൻ പെരുമ്പാമ്പുകളെ സർപ്പ അംഗം പിടികൂടി. ശനിയാഴ്ച വൈകിട്ട് ഉദയനാപുരം പടിഞ്ഞാറെക്കര, മറവൻതുരുത്ത് വാളംപള്ളി എന്നിവിടങ്ങളിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. വൈക്കപ്രയാർ പടിക്കത്തറ വിശ്വംഭരൻ്റെ വീടിന്റെ സമീപത്ത് തോട്ടിൽ നിന്നാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്.
വൈകിട്ട് നാലുമണിയോടെ കുട്ടികൾ ഇട്ട ചെറിയ വലയിൽ പാമ്പ് കുരുങ്ങിയ നിലയിലായിരുന്നു കണ്ടത്. മൂവാറ്റുപുഴയാറിൻ്റെ ഇടത്തോടിലാണ് പാമ്പ് വലയിൽ കുടുങ്ങിയത്.
പ്രദേശവാസികൾ വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ബ്രഹ്മമംഗലം സ്വദേശി അനന്തവിഷ്ണു എത്തി ഏറെ ശ്രമം നടത്തി പിടികൂടി കൂട്ടിലാക്കുകയായിരുന്നു. മറവൻതുരുത്ത് വാളംപള്ളിക്ക് സമീപം പൊതു സ്ഥലത്ത് കൂറ്റൻ പെരുമ്പാമ്പിനെ കണ്ട വിവരം അറിയിച്ചതിനെ തുടർന്ന് അതിനെയും പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പുകളെ വനംവകുപ്പിന് കൈമാറുമെന്ന് സർപ്പ അംഗം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.