Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനുഷ്യ സാഗരം തീർത്ത് മബെല കെഎംസിസി ഗ്രാൻഡ് ഇഫ്താർ

28 Feb 2026 22:57 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ് : മസ്കറ്റ് കെഎംസിസി മബെല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഫാമിലി ഇഫ്താർ ജന ബാഹുല്യം കൊണ്ട് ശ്രദ്ധ നേടി.

മബെല അസ്സഅദി ഫുട്ബോൾ ഗ്രൗണ്ടിൽ ആയിരുന്നു ആയിരക്കണക്കിന് ആളുകൾ ഒത്തുചേർന്ന സമൂഹ നോമ്പ് തുറ. 3500 ഓളം പേർ പങ്കെടുത്തതായാണ് സംഘടകരുടെ കണക്കുകൂട്ടൽ.

വിശാലമായ ഗ്രൗണ്ടിൽ മേശയും കസേരയും ഒരുക്കിയായിരുന്നു നോമ്പുതുറ. ഇരിപ്പിടങ്ങൾ നിറഞ്ഞതിന് ശേഷവും നിരവധി ആളുകൾ ഗ്രൗണ്ടിലേക്ക് എത്തി.

മബെല കെഎംസിസി അംഗങ്ങളെ കൂടാതെ മസ്കറ്റ് കെഎംസിസി യുടെ നാഷണൽ കമ്മിറ്റി നേതാക്കളും, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

ജാതിമത ഭേദമന്യേ നിരവധി ആളുകൾ സമൂഹ നോമ്പ് തുറയുടെ ഭാഗമായി. സ്ത്രീകളെയും കുട്ടികളെയും കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫാമിലി ഗ്രാൻഡ് ഇഫ്താർ സംഗമങ്ങൾ രാജ്യത്ത് നടക്കുന്നത് അപൂർവമാണ്.

രാജ്യത്തെ ഏറ്റവും വലിയ ഗ്രാൻഡ് ഇഫ്താറുകളിൽ ഒന്നാണ് മബെല കെഎംസിസിയുടേത്. മബെല കെഎംസിസി പ്രവർത്തക സമിതിയംഗങ്ങളും വനിത വിംഗ് പ്രവർത്തക സമിതി അംഗങ്ങളും ഉൾപ്പെടെ നൂറോളം വളണ്ടിയർ മാരാണ് ഇഫ്താർ നിയന്ത്രിച്ചത്.

Follow us on :

More in Related News