Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം; 51 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി വിവരം

28 Feb 2026 19:20 IST

Enlight News Desk

Share News :

പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയാണ് ഇസ്രയേൽ‌ ആക്രമണം നടത്തിയത്. 

ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎഇ-യിലും ഖത്തറിലും ബഹ്റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം നടത്തി


ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 51 വിദ്യാർഥികൾ കൊല്ലപ്പെട്ടു. 60 പേർ‌ക്ക് പരുക്കേറ്റു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐആർജിസി‌യ്ക്ക് മിനാബിൽ സൈനിക കേന്ദ്രമുണ്ട്. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയാണ് ഇസ്രയേൽ‌ ആക്രമണം നടത്തിയത്. ആക്രമണസമയത്ത് 170 വിദ്യാർത്ഥികള്‍ സ്കൂളിലുണ്ടായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം തകർന്നെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ സൈനിക മേധാവി അമീർ ഹതാമി കൊല്ലപ്പെട്ടെന്ന് ഇസ്രയേലിന്റെ അവകാശവാദം. ഇറാനിൽ ഭരണമാറ്റം അനിവാര്യമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.

ഇറാന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണമാണ് ഇന്ന് നടന്നത്. 

Follow us on :

More in Related News