Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ട് കൊള്ള: വിവരങ്ങൾ അറിയിക്കാൻ ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽ ഗാന്ധി

10 Aug 2025 16:17 IST

NewsDelivery

Share News :

ന്യൂഡൽഹി- തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച് ബിജെപിക്ക് അനുകൂലമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടുകൊള്ള നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലേ, വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനും പിന്തുണ നൽകാനുമായി കോൺഗ്രസ് വെബ്സൈറ്റ് ആരംഭിച്ചു. ‘വോട്ട് ചോരി’ (വോട്ട് കൊള്ള) എന്ന പേരിലാണ് വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ‘ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്നും രാഹുൽഗാന്ധി എക്സിൽ കുറിച്ചു. പ്രവർത്തനങ്ങളിൽ സുതാര്യത വരുത്താനും ഡിജിറ്റൽ വോട്ടർ ലിസ്റ്റ് പുറത്തുവിടാനും രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വെബ്സൈറ്റിലൂടെ പിന്തുണ നൽകാൻ രാഹുൽ ജനങ്ങളോട് അഭ്യർഥിച്ചു.

വോട്ടു കൊള്ളയുടെ അനുഭവങ്ങൾ ജനങ്ങൾക്ക് വെബ് സൈറ്റിലൂടെ പങ്കുവയ്ക്കാനാകും. ഇതിനായി പേരും മൊബൈൽ നമ്പരും തെളിവുകളും നൽകണം. രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുറത്തുവിട്ട തെളിവുകളും വിഡിയോ സന്ദേശവും വെബ് സൈറ്റിലുണ്ട്. കോൺഗ്രസ് ക്യാംപയിനിൽ റജിസ്റ്റർ ചെയ്യാനുള്ള മൊബൈൽ നമ്പരും rahulgandhi.in/awaazbharatki/votechori എന്ന വിലാസത്തിൽ നൽകിയിട്ടുണ്ട്.

ബിജെപിക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഒത്തുകളിച്ചെന്ന് ആരോപിച്ച രാഹുൽ തെളിവുകൾ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം വോട്ടിന്റെ ക്രമക്കേട് നടന്നെന്നായിരുന്നു രാഹുൽ പറഞ്ഞത്. വോട്ടുകൊള്ളയിലൂടെ 33,000 വോട്ടുകൾക്ക് താഴെ ബിജെപി ജയിച്ച 25 മണ്ഡലങ്ങളുണ്ടെന്നും ഇതില്ലായിരുന്നെങ്കിൽ മോദിക്കു ഭരണം നഷ്ടപ്പെടുമായിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു.

Follow us on :

More in Related News