Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2026 17:24 IST
Share News :
വൈക്കം: വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് വെള്ളൂർ കരിപ്പാടം നെടുംചിറയിൽ എൻ.എം .താഹ (82) അന്തരിച്ചു. കെ.പി.സി.സി അംഗം, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വാർദ്ധക്യസഹചമായ അസുഖത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ജനകീയ ആസൂത്രണ പദ്ധതിയിൽപ്പെടുത്തി മൂവാറ്റുപുഴയാറിന് കുറുകെ മറവൻതുരുത്ത് - വെള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കേരളത്തിൽ ആദ്യമായി ജനകീയ പാലമായ തട്ടാവേലിപ്പാലം നിർമ്മിച്ചത് വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നപ്പോൾ എൻ.എം താഹ മുൻകൈയെടുത്താണ്.
Follow us on :
More in Related News
Please select your location.