Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കെടുതി; വാഗമണ്ണിൽ ബന്ധുവീട്ടിൽ വച്ച് മണ്ണിടിഞ്ഞ് വീണ് മരിച്ച വൈക്കം സ്വദേശിയുടെ മൃതദേഹം ഇന്ന് രാത്രി വീട്ടിൽ എത്തിക്കും.

01 Aug 2026 14:20 IST

santhosh sharma.v

Share News :

വൈക്കം: വാഗമൺ കോലാഹല മേട്ടിലുള്ള സഹോദരിയുടെ വീട്ടിൽ കഴിയുന്നതിനിടെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച വൈക്കം സ്വദേശിയുടെ മൃതദേഹം ഇന്ന് രാത്രി വീട്ടിൽ എത്തിക്കും. ശനിയാഴ്ച പുലർച്ചെയാണ് മലയോല മേഖലയിൽ ഉണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും അപകടം ഉണ്ടായത്. കുലശേഖര മംഗലം ടോൾ ജംഗ്ഷന് സമീപം ശ്രീ പത്മനാഭം വീട്ടിൽ പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. സഹോദരി

ലീലാമണിയുടെ വീട്ടിൽ എത്തിയതായിരുന്നു പ്രഭാകരൻ നായർ.വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്ന ഇയാളുടെ മൃതദേഹം ഏറെ തിരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ - കുമാരി. മക്കൾ - പരേതയായ സുനിത, സ്മിത, സൂര്യ. മൃതദേഹം രാത്രി 9 മണിയോടെ വീട്ടിൽ എത്തിക്കും. തുടർന്ന് സംസ്ക്കാരം നാളെ (ആഗസ്റ്റ് 2) ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. കെ.എസ് മംഗലം 1440-ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു മരണമടഞ്ഞ പ്രഭാകരൻ നായർ.

Follow us on :

More in Related News