Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2026 09:24 IST
Share News :
കോഴിക്കോട്: ഇന്തോനേഷ്യ സർക്കാരിന്റെയും സ്പോർട്സ്, ടൂറിസം വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ യോഗ്യകർത്തയിൽ നടന്ന ജോഗ്ജാ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ് ചാമ്പ്യൻഷിപ്പ് 2026-ൽ ഇന്ത്യൻ കൈറ്റ് ടീം രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടി.
17 രാജ്യങ്ങളിൽ നിന്നായി 100-ലധികം അന്താരാഷ്ട്ര കൈറ്റ് ഫ്ലയർമാർ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം സ്ഥാനത്തിനൊപ്പം വെള്ളി മെഡലും ക്യാഷ് പ്രൈസും ഇന്ത്യൻ സംഘം സ്വന്തമാക്കി.
ചാമ്പ്യൻഷിപ്പിനൊപ്പം നാഷണൽ കൈറ്റ് ചാമ്പ്യൻഷിപ്പും റീജണൽ മത്സരങ്ങളും നടന്നു. പരമ്പരാഗത പട്ടങ്ങൾ, ഡ്രാഗൺ കൈറ്റ്, ഇൻഫ്ലേറ്റബിൾ കൈറ്റ്, സ്പോർട്സ് കൈറ്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. ഇന്തോനേഷ്യൻ തീരങ്ങളിലെ ശക്തമായ കാറ്റ് മത്സരങ്ങൾക്ക് ആവേശം പകർന്നു.
വിയറ്റ്നാം ഒന്നാം സ്ഥാനവും ലെബനനും ടുണീഷ്യയും സംയുക്തമായി മൂന്നാം സ്ഥാനവും നേടി.
അഡ്വ. ഷമീം പക്സാൻ നയിച്ച ഇന്ത്യൻ ടീമിൽ ഹസൻ ജോഹർ എസ്.എം., കമൽ പീറ്റർ, ദിൽഷാദ് സി.പി. എന്നിവർ അംഗങ്ങളായിരുന്നു. അബ്ദുള്ള മാളിയേക്കൽ കോച്ചായും പ്രവർത്തിച്ചു.
ഈ നേട്ടം ഇന്ത്യൻ ടീമിന്റെ അർപ്പണബോധത്തിന്റെയും കഴിവിന്റെയും കൂട്ടായ്മയുടെയും അംഗീകാരമാണെന്നും, കൈറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കും രാജ്യത്തിനും അഭിമാന നിമിഷമാണിതെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.