Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്തും ഇടുക്കിയിലും കനത്ത മഴയും ഉരുൾപ്പെട്ടലും; ബന്ധുവീട്ടിൽ പോയ വൈക്കം സ്വദേശി ഉൾപ്പടെ മൂന്ന് പേർ മരിച്ചു.

01 Aug 2026 09:52 IST

santhosh sharma.v

Share News :

കോട്ടയം : മലയോര മേഖലയില്‍ കനത്തമഴ തുടരുന്നു. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലിൽ മൂന്നുപേർ മരിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടുപേരെ രക്ഷപ്പെടുത്തി. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മണക്കാട്ട് ജോസഫിൻ ജോണി (24) മരിച്ചു. മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുന്നു.

ഉപ്പുതറയില്‍ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണെങ്കിലും പോലീസ് ഉദ്യോഗസ്ഥർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞു. വണ്ടിപ്പെരിയാറിൽ തോട് കരകവിഞ്ഞെഴുകി. കെ കെ റോഡ് വെള്ളത്തിലായി. കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ അതിതീവ്ര മഴ സാധ്യത ഉള്ളതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ജനം ഭീതിയിൽ. അപ്രതീക്ഷിതമായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും പാലായും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.  മലയോര മേഖലകളിലും കുന്നിൻ പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. മുൻകൂട്ടി ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ഭൂരിഭാഗം ആളുകൾക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും, ഇപ്പോഴും പലയിടത്തും രക്ഷാപ്രവർത്തനം പോലും സാധ്യമാകാത്ത തരത്തിലുള്ള ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

മിന്നൽ മഴ, ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 2018ലെ പ്രളയ സമാന അവസ്ഥയെന്ന ഭീതിയിലാണ് ജനങ്ങൾ. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റുമുകള്‍ തുറന്നു. ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

കോട്ടയം- 85479 85727

ചങ്ങനാശേരി- 9496014587

മീനച്ചില്‍-9496686325

കാഞ്ഞിരപ്പള്ളി-9495265800

വൈക്കം- 9496174871

Follow us on :

More in Related News