Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2026 18:13 IST
Share News :
തലയോലപ്പറമ്പ്: പ്രധാന റോഡിൻ്റെ വശത്ത് കെട്ടിയ കൽക്കെട്ട് ഇടിഞ്ഞ് 10 അടിയോളം താഴ്ച്ചയിലുള്ള പുരയിടത്തിൽ പതിഞ്ഞു. കോട്ടയം - എറണാകുളം റോഡിൽ വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരത്തിന് സമീപം ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പ്രധാന റോഡിൻ്റെ വശത്തെ കൽക്കെട്ട് തകർന്നതിനെ തുടർന്ന് വിള്ളൽ രൂപപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് എത്തി ഈ ഭാഗത്ത് കോൺ സ്ഥാപിച്ചാണ് വാഹന ഗതാഗതം ഭാഗീകമായി കടത്തിവിട്ടത്. കൽക്കെട്ടും ചെളിയും മണ്ണും അടക്കം കുന്നത്ത് വീട്ടിൽ ദേവരാജന്റെ പുരയിടത്തിലേക്കാണ് പതിഞ്ഞ് വീണത്. ഇവരുടെ വീട്ടു മുറ്റത്തെ കിണറും തന്മൂലം അപകടാവസ്ഥയിലാണ്. കണ്ടെയ്നറുകളും ടോറസും അടക്കം ഭാരമേറിയ വാഹനങ്ങൾ ഇടതടവില്ലാതെ കടന്ന് പോകുന്ന പ്രധാന റോഡിന് താഴെയുള്ള കൽക്കെട്ടിൻ്റെ കൂടുതൽ ഭാഗം ശക്തമായ മഴയിൽ. ഇടിഞ്ഞ് വീഴാൻ സാധ്യത ഏറെയാണ്.കൽകെട്ടും അനുബന്ധ റോഡും കൂടുതൽ ഇടിഞ്ഞാൽ ദുരന്തത്തിന് വരെ കാരണമായേക്കാം. അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Follow us on :
Tags:
More in Related News
Please select your location.