Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 18:12 IST
Share News :
വൈക്കം: ജനം വീർപ്പടക്കി നോക്കി നിൽക്കെ ആറു വയസുകാരി വൈക്കം വേമ്പനാട്ട് കായലിലെ ആഴമേറിയ ഏഴ് കിലോമീറ്റർ സാഹസികമായി നീന്തിക്കയറി
വേൾഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി. കോതമംഗലം മാതിരപ്പള്ളി പള്ളിപ്പടി ജവഹർ നഗറിൽ ശാസ്‌തമംഗലത്ത് ദീപു, അഞ്ജന ദമ്പതികളുടെ മകൾ കറുകടം സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ആദ്യ ഡി.നായരാണ് 3 മണിക്കൂർ 45മിനിറ്റ് കൊണ്ട് ചരിത്രനേട്ടം കൈവരിച്ചത്.ശനിയാഴ്ച രാവിലെ 8.40ന് ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേയ്ക്കാണ് ആദ്യ നീന്തിയത്. ഏഴ് കിലോമീറ്റർ നീന്തികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആദ്യ. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ കോച്ച് ബിജു തങ്കപ്പനാണ് ഈ ചരിത്ര നേട്ടം കുറിക്കാൻ ആദ്യക്ക് പരിശീലനം നൽകിയത്. ചേർത്തല അമ്പലക്കടവിൽ നിന്നും ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം ബീച്ചിൽ നീന്തിക്കയറിയ ആദ്യയെ ബീച്ച് മൈതാനിയിൽ സ്വീകരിച്ചു. തുടർന്ന് നഗരസഭ വൈസ് ചെയർമാൻ പി.ടി സുബാഷിന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് ഉദ്ഘാടനം ചെയ്തു. കറു കടം പബ്ലിക് സ്കൂൾ പ്രിൻസിപ്പൾ നിതാ സണ്ണി, കോതമംഗലം നഗരസഭ കൗൺസിലർ പ്രമീള, വൈക്കം എക്സൈസ് ഇൻസ്പെക്‌ടർ ടി.എ. പ്രമോദ്, ഫയർആന്റ് റെസ്ക്യൂ ഓഫീസർ പി. ഷൈൻ,നീന്തൽ പരിശീലകൻ ബിജുതങ്കപ്പൻ, തലയാഴം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ബിനിമോൻ, പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ. സൈനു, റിട്ടേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ, സി.എൻ. പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.ഗായിക സൗമ്യ നിതേഷ് ഗാനമാലപിച്ച് ആദ്യയെ അനുമോദിച്ചു. നിരവധി പേർ കുരുന്നിന് സമ്മാനങ്ങൾ നൽകി.
കുത്തൊഴുക്കുള്ള മൂവാറ്റുപുഴയറിൽ പരിശീലനം പൂർത്തിയാക്കിയതു കൊണ്ട് ആദ്യയ്ക്ക് മോശം കാലാവസ്ഥയും കായലിൽ പോള ശല്യവും ഉണ്ടായിരുന്നിട്ടും ദൗത്യം പൂർത്തിയാക്കാൻ സാധിച്ചത്. വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് നടത്തിയ പത്തൊൻപതാമത് കായൽ വിസ്മയമായിരുന്നു ഇത്. ചരിത്ര മുഹൂർത്തതിന് സാക്ഷ്യം വഹിക്കാൻ നൂറ് കണക്കിന് ആളുകളാണ് ബീച്ച് മൈതാനിയിൽ എത്തിയത്. ആദ്യക്ക് പിന്തുണയും പ്രോത്സാഹനവും നൽകി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ്, സെന്റ് മേരീസ് പബ്ലിക് സ്കൂൾ അധികൃതരും വിദ്യാർഥികളും എത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.