Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2026 18:39 IST
Share News :
വൈക്കം: നിയമസഭ തിരഞ്ഞെടുപ്പിൽ വൈക്കത്ത് യു ഡി എഫ് സ്ഥാനാർഥിയായി കെ.ബിനിമോൻ മത്സരിക്കും. തലയാഴം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് കെ.ബിനിമോൻ. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൈക്കം ഡിവിഷനിൽ മത്സരിച്ച ബിനിമോൻ വളരെ ചെറിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. എൽ ഡി എഫ് സ്ഥാനാർഥിയായി സി പി ഐ യിലെ പി.പ്രദീപാണ് മത്സര രംഗത്തുള്ളത്. ബിഡിജെഎസ്സിൽ നിന്നും ബി ജെ പി പിടിച്ചെടുത്ത സീറ്റിൽ എൻ ഡി എ സ്ഥാനാർഥിയായി മുൻ എംഎൽഎ കെ.അജിത്താണ് മത്സരത്തിനിറങ്ങിയത്. ശക്തമായ ത്രികോണ മത്സരത്തിനൊപ്പം
തീപാറും പോരാട്ടമാണ് ഇക്കുറി വൈക്കം നിയമസഭാ മണ്ഡലത്തിൽ നടക്കുക. സ്ഥാനാർഥി പ്രഖ്യാപനം എത്തിയതോടെ ബിനിമോൻ ആളുകളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ച് പ്രവർത്തനം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.