Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു എസ് തെരഞ്ഞെടുപ്പ്: ഫലം വരും മുൻപേ സ്വയം തോൽവി പ്രവചിച്ച് ട്രംപ്

05 Nov 2024 10:26 IST

Enlight News Desk

Share News :

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരമായി പ്രവചിക്കപ്പെടുന്ന അമേരിക്കൻ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോ​ഗമിക്കുകയാണ്. പല സർവേകളും ദേശീയ തലത്തിൽ കമല ഹാരിസിന് മുൻതൂക്കം നൽകുമ്പോൾ, മറ്റുചിലർ പ്രധാന പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ ട്രംപിന് മുൻതൂക്കം പ്രവചിക്കുന്നുമുണ്ട്.

എന്നാൽ തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനോട് പരാജയപ്പെടാനുള്ള സാധ്യത തനിക്ക് ഊഹിക്കാവുന്നതാണെന്നാണ് മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നിരുന്നാലും, താൻ നിലവിൽ "ഗണ്യമായ ലീഡ്" നേടിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. ഇന്ന് രാത്രിയോടെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമെന്നും അദ്ദേഹം പ്രവചിച്ചു.

എബിസി ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ ഈ വെളിപെടുത്തൽ.

 തിരഞ്ഞെടുപ്പിൽ തോൽക്കാൻ എന്തെങ്കിലും വഴിയുണ്ടെന്ന് കരുതുന്നുണ്ടോ എന്ന് ചോദ്യത്തിന്, “അതെ, ഞാൻ ഊഹിക്കുന്നു, നിങ്ങൾക്കുമറിയാം.” എന്നായിരുന്നു ട്രംപിന്റെ മറുപടി.

പക്ഷേ, എനിക്ക് കാര്യമായ ഒരു ലീഡ് ഉണ്ടെന്ന് ഞാൻ കരുതുന്നു. മോശം കാര്യങ്ങൾ സംഭവിക്കാം. പക്ഷേ അത് രസകരമായിരിക്കും." ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കുറച്ച് ദിവസങ്ങൾ എടുക്കും. എന്നാൽ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ഫലം കൂടുതൽ വ്യക്തമാകും


Follow us on :

More in Related News