Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേലടി ഉപജില്ലാ കായികമേള: മേപ്പയ്യൂർ ഗവ.ഹയർ സെക്കൻ്ററി ഓവർ ഓൾ ചാമ്പ്യൻമാർ

11 Oct 2024 08:44 IST

- Preyesh kumar

Share News :

മേപ്പയ്യൂർ:മൂന്നു ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന മേലടി സബ് ജില്ലാ കായിക മേള സമാപിച്ചു.

ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം മത്സരാർത്ഥികളാണ് വിവിധ ഇനങ്ങളിലായി മേളയിൽ പങ്കെടുത്തത്.

എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് 53 സ്വർണ്ണവും 34 വെള്ളിയും 18 വെങ്കലവും നേടി 432 പോയിൻറുകളുമായി ആതിഥേയരായ മേപ്പയ്യൂർ ഗവ.ഹയർ സെക്കൻ്ററി സകൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി ആധിപത്യം നിലനിർത്തി.

.224 പോയിൻ്റ് നേടി പയ്യോളി ഗവ.ഹയർ സെക്കൻററി സ്കൂൾ രണ്ടാം സ്ഥാനവും, 149 പോയിൻ്റ് നേടി ചിങ്ങപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ട്രോഫി നൽകി.

Follow us on :

Tags:

More in Related News