Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2026 22:50 IST
Share News :
ന്യൂഡൽഹി: പരീക്ഷകളിലെയും റിക്രൂട്ട്‌മെന്റ് ടെസ്റ്റുകളിലെയും ക്രമക്കേടുകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം കടുപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഒരാഴ്ചയ്ക്കകം മന്ത്രി രാജിവെച്ചില്ലെങ്കിൽ സമരം രാജ്യവ്യാപകമാക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്‌കെ മുന്നറിയിപ്പ് നൽകി. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധം ഒരു 'ട്രെയിലർ' മാത്രമാണെന്നും യുവാക്കൾ ഒന്നിച്ചാൽ എന്താണ് സംഭവിക്കുക എന്ന് സർക്കാരിന് കാണിച്ചുകൊടുത്തതായും ദിപ്‌കെ എക്‌സിൽ കുറിച്ചു.
വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള കടുത്ത നിരാശയും ദേഷ്യവുമാണ് ജനങ്ങളെ തെരുവിലിറക്കിയതെന്നും ശബ്ദം ഉയർത്താതെ ഒരു മാറ്റവും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ ഈ പ്രതിഷേധത്തെത്തെ ഇല്ലാതാക്കാൻ സർക്കാരിന് കഴിയില്ലെന്നും ഒരുമിച്ച് നിൽക്കുന്ന കാലത്തോളം 'പാറ്റകൾക്ക്' ആരെയും ഭയപ്പെടേണ്ടതില്ലെന്നും അഭിജിത്ത് ദിപ്‌കെ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ഏഴായിരത്തോളം ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്, സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സി.പി.ഐ നേതാവ് ആനി രാജ, വിവിധ ഇടത് വിദ്യാർഥി-യുവജന സംഘടനകൾ എന്നിവരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.