Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപ്രതീക്ഷിത വേനൽമഴ;തലയോലപ്പറമ്പിൽ നെൽ കർഷകർക്ക് സമ്മാനിച്ചത് കനത്ത ദുരിതം.

22 Feb 2026 23:03 IST

santhosh sharma.v

Share News :

തലയോലപറമ്പ്: അപ്രതീക്ഷിതമായി കഴിഞ്ഞ രാത്രി പെയ്‌ത വേനൽമഴയിൽ നേൽ കർഷകർക്ക് കനത്ത ദുരിതം. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ മൂടിയിട്ടിരുന്ന നെല്ല് വലിയ കുലിച്ചെലവിലാണ് കർഷകർക്ക് 

പാടത്തു നിന്ന് കരയ്ക്കെത്തിക്കേണ്ടി വന്നത്. വടയാർ വടക്കേപുതുശേരി പാടശേഖരത്തിലെ കർഷകരാണ് ഇന്നലെ രാവിലെ മുതൽ പാടത്തിന് നടുവിൽ കൊയ്തുകൂട്ടി ഉണക്കിയ നെല്ല്കരയ്ക്കെത്തിക്കാൻ ഏറെ കഷ്ടപ്പെട്ടത്. 180ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 83 കർഷകരാണ് ഉള്ളത്. നാമമാത്ര കർഷകർക്ക് പോലും പാടത്ത് കനത്ത മഴയിൽ വെള്ളം നിറഞ്ഞതോടെ നെല്ല് കരയ്ക്കെത്തിക്കാൻ വലിയ കൂലിച്ചിലവാണ് വന്നത്. നെല്ല് പൂർണമായി കരയ്ക്കെത്തിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതിനും കഠിനശ്രമം വേണം. നെല്ല് കയറ്റിവിടാനിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കനത്ത വേനൽ മഴയെത്തിയത്. 80 ഏക്കറിലധികമുള്ള നടുക്കരിയിലും 100 ഏക്കറോളമുള്ള കോലത്താർ പാടശേഖരത്തിലും നെല്ല് കൊയ്യാൻ പാകമായ നിലയിലാണ്. കനത്ത മഴയെത്തുടർന്ന് പാടത്ത് നിറഞ്ഞ വെള്ളം പമ്പുചെയ്‌ത് പുറന്തള്ളി കൃഷിസംരക്ഷിക്കാൻ കർഷകർ രാപകൽ പാടത്ത് തങ്ങുകയാണ്. ചെറിയ നാശം സംഭവിച്ച കർഷകർക്ക് സഹായം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു.

Follow us on :

More in Related News