Tue Dec 12, 2023 10:56 PM 1ST

Sign In

ഉജ്വല ബാല്യം പുരസ്കാരം; വൈക്കം സ്വദേശി സൂര്യഗായത്രിക്ക് കോട്ടയത്തിന്റെ ആദരം.

20 Nov 2026 19:07 IST

santhosh sharma.v

Share News :

വൈക്കം: 2025-ലെ കേരള സർക്കാർ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ വൈക്കം സ്വദേശിനി എസ്. സൂര്യഗായത്രിക്ക് ശിശുദിന വാരാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ ആദരം. കോട്ടയം വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായാണ് ആദരവ് നൽകിയത്.

കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്ന നേട്ടത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, എലൈറ്റ് ബുക്ക്‌ ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം നേടിയ താരമാണ് സൂര്യഗായത്രി. 2025- ലെ കേരളീയം പുരസ്കാരത്തിനും

അർഹയായിട്ടുണ്ട്. ഈ നേട്ടങ്ങൾ പരിഗണിച്ചാണ് 2025-ലെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് സൂര്യഗായത്രി അർഹയായത്. വൈക്കം നഗരസഭയുടെ സഹകരണത്തോടെ വേമ്പനാട് സ്വിമ്മിംഗ് അക്കാദമി പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു സംഘടിപ്പിച്ച ഇരുപത്തിയഞ്ചാമത്തെ വേൾഡ് റെക്കോർഡ് ആയിരുന്നു സൂര്യഗായത്രിയിലൂടെ ലഭിച്ചത്.

വൈക്കം പുളിം ചുവട് നെടുവേലി മഠത്തിൽപ്പറമ്പിൽ സുമിഷ്, രാഖി ദമ്പതികളുടെ ഏക മകളും വൈക്കം

ലിസ്യൂ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ് സൂര്യഗായത്രി. 

കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സൂര്യഗായത്രിയെ ആദരിച്ചു.കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി സന്തോഷ് കുമാർ അടക്കമുള്ള ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പടെ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News