Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 19:28 IST
Share News :
വൈക്കം: നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് പരിധിക്കുള്ളിൽ നിന്നുകൊണ്ട് എല്ലാ മേഖലക്കും തുക അനുവദിക്കുമെന്ന് അഡ്വ.കെ. ഫ്രാൻസിസ് ജോർജ്ജ് എംപി പറഞ്ഞു. വൈക്കം നഗരസഭ മൂന്നാം വാർഡിലെ സ്നേഹം റോഡിന്റെ ഉദ്ഘാടനവും രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾസലാം റാവുത്തർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, വാർഡ് കൗൺസിലർ ഇടവട്ടം ജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ പുരുഷൻ, കൗൺസിലർമാരായ പി. ഡി പ്രസാദ്, രതിമോൾ മഹേശൻ , അംബിക രാജേന്ദ്രൻ , യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ബി. അനിൽകുമാർ , പ്രീത രാജേഷ്, രാജശ്രീ വേണുഗോപാൽ, സിറിൾ ജോസഫ് , ബി ചന്ദ്രശേഖരൻ ,കെ. ഷഢാനനൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. മൂന്നുലക്ഷം രൂപ എംപിയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത് . റോഡിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് 2.20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രദേശവാസികൾ അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.