Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മണ്ഡലത്തിൽ യുഡിഎഫ് ചരിത്ര വിജയം കൈവരിക്കും; എ.ഐ. സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്.

01 Apr 2026 20:59 IST

santhosh sharma.v

Share News :

വൈക്കം: യു ഡി എഫ് നൂറ് സീറ്റിൽ കുറയാതെ നേടി കേരളത്തിൽ അധികാരത്തിൽ തിരിച്ചു വരുമെന്നും ചരിത്രമുറങ്ങുന്ന വൈക്കം മണ്ഡലത്തിൽ യുഡിഎഫ് ഇക്കുറി ചരിത്ര വിജയം കൈവരിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. യു ഡി എഫ് സ്ഥാനാര്‍ഥി കെ.ബിനിമോൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ബുധനാഴ്ച വൈകിട്ട് തലയോലപ്പറമ്പിൽ നടത്തിയ റോഡ് ഷോ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വടയാർ ഇളങ്കാവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ് ഷോ തലയോലപ്പറമ്പ് പള്ളിക്കവല ചുറ്റി മാർക്കറ്റ് ജംഗ്ഷൻ വഴി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളിൽ യുഡിഎഫ് പ്രവർത്തകർ തുറന്ന വാഹനത്തിലെ റോഡ് ഷോയ്ക്ക് ഒപ്പം അണിനിരന്നത് ആവേശമായി. യു ഡി എഫ് നിയോജക മണ്ഡലം നേതാക്കൾ നേതൃത്വം നല്‍കി.

Follow us on :

More in Related News