Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫ് സാരഥി സംഗമം ചാവക്കാട് വ്യാപാര ഭവനിൽ സംഘടിപ്പിച്ചു

25 Mar 2026 19:05 IST

MUKUNDAN

Share News :

ചാവക്കാട്:യുഡിഎഫ് സാരഥി സംഗമം ചാവക്കാട് വ്യാപാര ഭവനിൽ സംഘടിപ്പിച്ചു.ലീഗ് സെക്രട്ടറിയേറ്റ് മെമ്പർ എം.എ.സമദ് സംഗമം ഉദ്ഘാടനം ചെയ്തു.കേരളത്തിൽ അടുത്ത കാലത്ത് നടന്ന സിപിഎം ബിജെപി ഡീലിന്റെ പരീക്ഷണ ശാലയാണ് ഗുരുവായൂർ എന്ന് എം.എ.സമദ് പറഞ്ഞു.2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പിന്റെ അഭാവം കൊണ്ടാണ്.ചരിത്രത്തിൽ ആദ്യമായാണ് ഒരു നിയമ ബിരുദധാരിയുടെ നമ്മനിർദേശ പത്രിക തള്ളി പോകുന്നത്.പിണറായി വിജയനും ബിജെപി നേതൃത്വവും തമ്മിൽ ഡീൽ തുടങ്ങിയത് അവിടെ നിന്നാണെന്നും പിന്നീട് ലോകസഭ തെരെഞ്ഞെടുപ്പിലെ സുരേഷ് ഗോപിക്ക് ലഭിച്ച 45000 വോട്ടിലേക്കുള്ള വർദ്ധനവ് ആ ഡീലിലെ പ്രത്യുപകാരമാണെന്നും സമദ് കൂട്ടിചേർത്തു.തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എ.ഗോപപ്രതാപൻ അധ്യക്ഷനായി.വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.സ്ഥാനാർഥി സി.എച്ച്.റഷീദ് സംഗമത്തെ അഭിവാദ്യം ചെയ്തു.സി.എ.മുഹമ്മദ് റഷീദ്,ആർ.പി.ബഷീർ,ഉമ്മർ മുക്കണ്ടത്ത്,അഡ്വ.മുഹമ്മദ് ഗസ്സാലി,പി.വി.ഉമ്മർകുഞ്ഞി,ജലീൽ വലിയകത്ത്,അഡ്വ.ഷിബു,അരവിന്ദൻ പല്ലത്ത്,വി.എം.മനാഫ്,റസ്‌ല റഹീം,ഹസ്സൻ തളികശ്ശേരി,ബഷീർ പൂക്കോട്,കെ.എച്ച്.ആബിദ്,ജിംഷി ബാബു,പി.എം.താഹ,ശ്രീഷ്മ ബാബുരാജ്,അഡ്വ.ഷംസീറ അഷ്‌റഫ്‌,ആന്റോ തോമസ്,കെ.വി.സത്താർ,എം.കെ.ഷഹർബാൻ,കെ.കെ.ഹംസക്കുട്ടി,പി.വി.ബദറുദ്ധീൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News