Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ഹാർബറിന് സമീപം വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

29 Jun 2026 12:44 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഹാർബറിന് സമീപം വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്ത് മണിയോടടുത്താണ് അപകടം നടന്നത്. 

പരപ്പനങ്ങാടി ഹാർബറിന് സമീപം തക്ബീർ എന്ന വള്ളമാണ് മറിഞ്ഞത്. തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾ എത്തി അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തി. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു.

പരിക്കേറ്റവരെ പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നിലഗുരുതരമല്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു

Follow us on :

More in Related News