Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 14:20 IST
Share News :
തിരുവനന്തപുരം : കാർഷിക മേഖലയിൽ കുറഞ്ഞ ചെലവിൽ മികച്ച ഉത്പാദനം ഉറപ്പുവരുത്തുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ ലീഗ് സംസ്ഥാന പ്രസിഡണ്ട് ഡോ. അബു കുമ്മാളി മുഖ്യമന്ത്രി വി. ഡി. സതീശനും, കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിനും നിവേദനം നൽകി.
സര്‍ക്കാറിന്‍റെ പക്കലുള്ള പുറമ്പോക്ക് ഭൂമികള്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് ഹ്രസ്വകാല-മദ്ധ്യകാലാടി സ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പാട്ടത്തിനു നല്‍കണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു. ഇതു സംബന്ധിച്ച് ചട്ടങ്ങളും മാര്‍ഗ്ഗരേഖയുമുണ്ടാക്കുന്നതിന് കൃഷിവിദഗ്ദ്ധരടങ്ങിയ സമിതി രൂപവത്കരിക്കണം.ഇങ്ങനെ കൃഷിചെയ്യുന്നതിന് തയ്യാറാകുന്നവര്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കണം. ഓരോ കൃഷിക്കും അനുയോജ്യമായ വിത്തിനങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു.
ആധുനികവും ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ മികച്ച ഉല്‍പാദനവും കുറഞ്ഞചെലവും ഉറപ്പുവരുത്തി കൃഷി ചെയ്യുന്ന വിയറ്റ്നാമിലേക്ക് കൃഷി വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയുള്ള ഒരു സംഘത്തെ അയക്കുകയും, അവിടത്തെ കൃഷിരീതികള്‍ പഠിച്ച് കേരളത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാവുന്ന ഒരു പദ്ധതിക്ക് രൂപകല്‍പ്പന ചെയ്യുന്നത് നന്നായിരിക്കുമെന്നും ഡോ.അബു കുമ്മാളി ചുണ്ടിക്കാട്ടി.
Follow us on :
Tags:
More in Related News
Please select your location.