Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2026 20:12 IST
Share News :
വൈക്കം: ഈസ്റ്റർ ദിനത്തിൽ വിശ്വാസ സമൂഹത്തിന് ആശംസകൾ നേർന്നുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ ടി.വി പുരത്ത് രാവിലെ ഭവന സന്ദർശനം നടത്തി. തുടർന്ന് വൈകിട്ട് വൈക്കത്ത് തുറന്ന വാഹനത്തിൽ പര്യടനം നടത്തി.
കായലോരബീച്ചിൽ നിന്നും ആരംഭിച്ച പര്യടനം കെ പി സി സി രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് പി.സി തോമസ് എക്സ് എം.പി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, യു.ഡി.എഫ് ചെയർമാൻ പോൾസൺ ജോസഫ്, കൺവീനർ ബി. അനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാർ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പ്രസംഗിച്ചു. തോട്ടുവക്കം, കവരപ്പാടി, ആറാട്ടുകുളങ്ങര, കിളിയാട്ടുനട, അയ്യർ കുളങ്ങര, പുളിഞ്ചുവട് ,ചാലപ്പറമ്പ്, വലിയ കവല, കോവിലകത്ത് കടവ്, ആയൂർവ്വേദ ആശുപത്രി, പൈപ്പിൻപടി വഴി പര്യടനം ഉദയനാപുരത്ത് സമാപിച്ചു. ഇരുചക്രവാഹനങ്ങളിൽ അടക്കം നൂറ് കണക്കിന് യുഡിഎഫ് പ്രവർത്തകർ പര്യടനത്തിൽ അണിനിരന്നു.
Follow us on :
Tags:
More in Related News
Please select your location.