Sat Jul 19, 2025 6:09 AM 1ST
Location
Sign In
21 Jun 2025 20:16 IST
Share News :
തെഹ്‌റാന്‍: ഇറാനിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ ഉണ്ടായതിൽ ആശങ്ക. വെള്ളിയാഴ്ച വൈകുന്നേരം 9:19 ന് ഇറാനിലെ സെംനാൻ പ്രവിശ്യയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഈ ഭൂകമ്പം, അതിനാൽ ടെഹ്‌റാൻ ഉൾപ്പെടെ പല പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു
റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ പ്രകടമ്പനം ഉണ്ടായി. ബഹിരാകാശ കേന്ദ്രവും മിസൈൽ സമുച്ചയവും നിലകൊള്ളുന്ന പ്രദേശത്തിന് സമീപമാണ് ഭൂചലനം ഉണ്ടായത്. ഇസ്രയേലുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ ആണവായുധ പരീക്ഷണം നടത്തിയതാണോ എന്ന അഭ്യൂഹം ഉയർന്നിട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം.
ജൂൺ 15 ന്, ഫോർഡോയ്ക്ക് സമീപം 2.5 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂകമ്പവും രേഖപ്പെടുത്തിയിരുന്നു, ഇത് ഇസ്രായേലി വ്യോമാക്രമണത്തിന് ശേഷമാണെന്നും പറയുന്നു.
എന്നാൽ ഇറാനിലെ ഭൂകമ്പങ്ങൾക്ക് ആണവ പരീക്ഷണങ്ങളുമായോ സൈനിക പ്രവർത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നാണ് വിവരം.
Follow us on :
Tags:
More in Related News
Please select your location.