Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 18:04 IST
Share News :
ചാലക്കുടി: ഉത്തർപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് വിൽപ്പനയ്ക്കായി ചാലക്കുടിയിലേക്ക് കൊണ്ടുവന്ന രണ്ടുപേരെ ചാലക്കുടി ഡിവൈ എസ് പി ആർ. അശോകൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി പോലീസും ,ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി.
ഇവരിൽനിന്ന് രണ്ട് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
ഉത്തർപ്രദേശ് ജഗത്പൂർ സ്വദേശികളും സഹോദരങ്ങളുമായ ഇസ്രാർ കമാൽ കല്ലു 25വയസ്സ്, ജാവേദ് കമാൽകല്ലു 19വയസ് എന്നിവരെയാണ് ചാലക്കുടി സബ് ഇൻസ്പെക്ടർ മധു ബാലകൃഷ്ണൻ അറസ്റ്റു ചെയ്തത്.
പിടിയിലായ രണ്ടുപേരും ആക്രി പെറുക്കി ഉപജീവനം നടത്തുന്നവരാണ്. ആക്രി കച്ചവടത്തിന്റെ മറവിലാണ് ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്.
ജില്ലാ പോലീസ് മേധാവി നവനീത് ശർമ ഐപിഎസിന്റെ നിർദ്ദേശാനുസരണം പുതിയ അധ്യയന വർഷം തുടങ്ങുന്നതിൻ്റെ ഭാഗമായി നടത്തിയ സുരക്ഷാക്രമീകരണങ്ങൾക്കിടയിലാണ് സഹോദരങ്ങൾ കഞ്ചാവുമായി പിടിയിൽ ആയത്. സ്കൂളുകൾ കോളേജുകൾ ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിന്നായി തൃശ്ശൂർ റെയിഞ്ച് ഡിഐജി ശ്രീമതി അജിതാ ബീഗം ഐപിഎസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ലഹരി വേട്ടക്കിടെയാണ് ട്രെയിൻ മാർഗ്ഗം കേരളത്തിൽ എത്തിച്ച് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുവാൻ എത്തിയ അന്യസംസ്ഥാന സംഘത്തെ പിടികൂടാനായത്. ഈ സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായും പോലീസ് അറിയിച്ചു.
എസ് ഐമാരായ സ്റ്റീഫൻ വി ജി , സതീശന്‍ മടപ്പാട്ടിൽ, റോയ് പൗലോസ്, മൂസ പി എം , എഎസ്ഐ സിൽജോ വി യു , , സീനിയര്‍ സിപിഒമാരായ റെജി എ യു , ബിനു എം ജെ, ഷിജോ തോമസ്, ചാലക്കുടി പോലീസ് സ്റ്റേഷൻ അഡീഷണൽ എസ്ഐമാരായ ജോഫിജോസ്, റെജിമോൻ, സീനിയർ സിപിഒ ബെെജു കെ. കെ , സിപിഒമാരായ അരുൺകുമാർ കെ. കെ, എസ്. റിഷാദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികളെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
Follow us on :
Tags:
More in Related News
Please select your location.