Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്കാരം ജപ്പാനിൽ

07 Sep 2026 09:10 IST

NewsDelivery

Share News :

കണ്ണൂർ: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച കണ്ണൂർ സ്വദേശിനി വി. ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ ജപ്പാനിൽ തന്നെ സംസ്കാരം നടത്താൻ തീരുമാനിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരം അവരുടെ ആചാരപ്രകാരമായിരിക്കും സംസ്കാരച്ചടങ്ങുകൾ. വീഡിയോ കോളിലൂടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ചടങ്ങുകളിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കും.

ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകളായ ദേവിക (22) ജപ്പാനിലെ ഇഗലൊച്ചൊവൻ സോഷ്യൽ വെൽഫെയർ കോർപ്പറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ബുള്ളറ്റ് ട്രെയിനിടിച്ചാണ് മരണം സംഭവിച്ചത്. പ്രാഥമിക നിഗമനം ആത്മഹത്യയെന്നാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ മാതാപിതാക്കൾ സർക്കാർ സഹായം തേടിയിരുന്നെങ്കിലും ജപ്പാനീസ് അധികൃതർ മൃതദേഹം കൊണ്ടുവരാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ച് അറിയിച്ചു.

Follow us on :

More in Related News