Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 09:25 IST
Share News :
വാഷിങ്‌ടണ്‍: നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്‍റെ വിശ്വസ്‌തരെ ഉള്‍പ്പെടുത്തി പുതിയ ക്യാബിനറ്റ് പ്രഖ്യാപിച്ചു. മാർക്കോ റൂബിയോ, മാറ്റ് ഗെയ്റ്റ്‌സ്, തുല്‍സി ഗബ്ബാർഡ്, പീറ്റ് ഹെഗ്‌സെത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പുതിയ ക്യാമ്പിനറ്റിൽ സുപ്രധാന ചുമതലകള്‍ .
ട്രംപിന്‍റെ വിശ്വസ്‌തനും അഭിഭാഷകനും ഫ്‌ളോറിഡ റിപ്പബ്ലിക്കൻ പ്രതിനിധിയുമായ മാറ്റ് ഗെയ്റ്റ്‌സിനെ അറ്റോർണി ജനറലായി തെരഞ്ഞെടുത്തു.
എന്നാൽ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നത് ഉള്‍പ്പെടെ നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗെയ്റ്റ്സിന്‍റെ നിയമനത്തിന് അംഗീകാരം നൽകുന്നതിൽ റിപ്പബ്ലിക്കൻ സെനറ്റർമാർക്കിടയിൽ മുറുമുറുപ്പുണ്ട്.
ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ ആണ് വിദേശ സെക്രട്ടറി. 53 കാരനായ റൂബിയോയെ "നിർഭയനായ പോരാളി" എന്നും "നമ്മുടെ സഖ്യകക്ഷികളുടെ യഥാർഥ സുഹൃത്ത്" എന്നും ട്രംപ് വിശേഷിപ്പിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ലറ്റിനോ വംശജൻ കൂടിയാണ് മാർക്കോ റൂബിയോ.
മുൻ ഹവായ് പ്രതിനിധി തുല്‍സി ഗബ്ബാർഡിനെ ദേശീയ ഇന്‍റലിജൻസ് ഡയറക്‌ടറായി തെരഞ്ഞെടുത്തു. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് കൂറുമാറിയ നേതാവാണ് തുല്‍സി ഗബ്ബാർഡ്. 2020-ലെ പ്രസിഡന്‍റ് സ്ഥാനാർഥിത്വം പരാജയപ്പെട്ട ഡെമോക്രാറ്റിക് ഹൗസ് അംഗമായിരുന്നു 43 കാരനായ ഗബ്ബാർഡ്. പിന്നീടാണ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്.
സൗത്ത് ഡക്കോട്ടയിലെ ഗവർണർ ക്രിസ്റ്റി നോമിനാണ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ്, യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ എന്നിവയുൾപ്പെടെയുള്ള ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്ന ഏജൻസികളുടെ ചുമതലയുണ്ടാകും. കുടിയേറ്റം നിയന്ത്രിക്കും എന്നത് ട്രംപിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു.
ഫോക്‌സ് ന്യൂസ് അവതാരകനും സൈനിക വിദഗ്‌ധനുമായി പീറ്റ് ഹെഗ്‌സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്തു . സൈനിക സേവനത്തിലുള്ള ഹെഗ്‌സേത്തിന്‍റെ പശ്ചാത്തലവും യാഥാസ്ഥിതിക മാധ്യമ വാദവുമാണ് ഈ പദവിയിലെത്താൻ കാരണമായത്.
യുഎസിൽ പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ശതകോടീശ്വരൻ ഇലോണ്‍ മസ്‌കിനെയും മലയാളിയായ വിവേക് രാമസ്വാമിയെയും നിയമിച്ചിരുന്നു. പാലക്കാട് വടക്കഞ്ചേരി സ്വദേശി സി ആർ ഗണപതി അയ്യരുടെയും ഗീത രാമസ്വാമിയയുടെയും മകനും വ്യവസായിയുമായി വിവേക് രാമസ്വാമി തെരഞ്ഞെടുപ്പില്‍ ട്രംപിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.