Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്തിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും ഉടൻതന്നെ മുറിച്ചു നിക്കാൻ നിർദ്ദേശം.

19 May 2026 16:26 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും സ്വന്തം ഉത്തരവാദിത്വത്തിൽ ഉടൻതന്നെ മുറിച്ചു നീക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിയും നഷ്ടപരിഹാരം നൽകുന്നതിനുള്ള ബാധ്യതയും ദുരന്തനിവാരണ നിയമം 2005 പ്രകാരവും കേരള പഞ്ചായത്ത് രാജ് നിയമം 238(1 എ) പ്രകാരവും വസ്തുവിന്റെ ഉടമസ്ഥർക്ക് ആയിരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിപ്പിൽ പറഞ്ഞു.

Follow us on :

More in Related News