Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബെംഗളൂരു മഴക്കെടുതി: നഗരം വെള്ളത്തിൽ, ട്രാഫിക് താറുമാറായി

19 May 2026 08:13 IST

Enlight News Desk

Share News :

ബെംഗളൂരുവിൽ കഴിഞ്ഞ രാത്രി മുതൽ പെയ്ത കനത്ത മഴ നഗരത്തിന്റെ സാധാരണ ജീവിതത്തെ ഗുരുതരമായി ബാധിച്ചു. പ്രധാന റോഡുകൾ വെള്ളത്തിനടിയിലാകുകയും മണിക്കൂറുകളോളം നീണ്ട ട്രാഫിക് ബ്ലോക്കുകൾ രൂപപ്പെടുകയും ചെയ്തതോടെ ഐടി നഗരത്തിന്റെ urban infrastructure വീണ്ടും ദേശീയ തലത്തിൽ ചര്‍ച്ചയാകുകയാണ്.

IT corridors, residential zones, outer ring road, low-lying areas എന്നിവിടങ്ങളിലാണ് കൂടുതൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തത്. നിരവധി വാഹനങ്ങൾ റോഡുകളിൽ കുടുങ്ങി. ഓഫീസുകളിലേക്ക് പോകുന്ന ജീവനക്കാരും സ്കൂൾ വിദ്യാർത്ഥികളും വലിയ ബുദ്ധിമുട്ട് നേരിട്ടു. സോഷ്യൽ മീഡിയയിൽ മഴക്കെടുതിയുടെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.

കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ നിരവധി പ്രധാന റോഡുകളിൽ വെള്ളം കയറി. 

Outer Ring Road,Silk Board Junction,Marathahalli,Whitefield, Electronic City സമീപപ്രദേശങ്ങളിൽ വെള്ളം കയറി

ഇവിടങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

ചിലയിടങ്ങളിൽ drainage overflow ( മലാന ജലം റോഡിലേക്ക്) ഉണ്ടായതായും റിപ്പോർട്ടുണ്ട്. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ് കാരണമെന്ന വിമർശനം ശക്തമാകുന്നു.

ബെംഗളൂരുവിലെ IT hub മേഖലകളിലാണ് ഏറ്റവും കൂടുതൽ ഗതാഗതപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. നിരവധി കമ്പനികൾ work-from-home നിർദേശിക്കുകയും ചില ഓഫീസുകൾ ജീവനക്കാരോട് വൈകി എത്താൻ ആവശ്യപ്പെടുകയും ചെയ്തു.

ഓൺലൈൻ ടാക്സി നിരക്കുകളും കുത്തനെ ഉയർന്നു. Bus services വൈകുകയും airport connectivity പോലും ബാധിക്കപ്പെടുകയും ചെയ്തു.

ഓരോ മഴക്കാലത്തും ബെംഗളൂരുവിൽ ആവർത്തിക്കുന്ന വെള്ളക്കെട്ട് പ്രശ്നം നഗരാസൂത്രണത്തിലെ വലിയ പരാജയമാണെന്നാണ് വിലയിരുത്തുന്നത്.


സർക്കാർ അടിയന്തര നടപടി ആരംഭിച്ചു

മഴക്കെടുതിയെ തുടർന്ന് civic authorities രക്ഷാപ്രവർത്തനങ്ങളും drainage clearing പ്രവർത്തനങ്ങളും ശക്തമാക്കി. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ pumps ഉപയോഗിച്ച് വെള്ളം നീക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

കാലാവസ്ഥ വകുപ്പ് അടുത്ത 24 മണിക്കൂറിലും കൂടുതൽ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പായി നൽകിയിട്ടുണ്ട്.

Follow us on :

More in Related News