Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ടൂറിസം മാപ്പുകൾ പ്രകാശനം ചെയ്തു

26 Sep 2025 21:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കിയ മാപ്പുകൾ ജില്ലാ കളക്ടർ ചേതൻകൂമാർ മീണ പ്രകാശനം ചെയ്തു.

മലയോര ടൂറിസം, തീർത്ഥാടന ടൂറിസം, കായലോര ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേകം മാപ്പുകളുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങളും ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചടങ്ങിൽ ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, എ.ഡി.എം എസ്. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.  






Follow us on :

More in Related News