Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോളാർ ബോട്ടുകളുടെയും വൈക്കം സ്റ്റേഷൻ ഓഫീസ് സൗരോർജ്ജ വത്കരിക്കുന്നതിന്റെയും ഉദ്ഘാടനം നാളെ.

19 Feb 2026 19:17 IST

santhosh sharma.v

Share News :

വൈക്കം: തവണക്കടവ് - വൈക്കം ഫെറിയിൽ സംസ്ഥാന ജലഗതാഗത വകുപ്പ് അനുവദിച്ച മൂന്ന് സോളാർ ബോട്ടുകളുടെയും ഫൈബർ കറ്റാമറൈൻ ബോട്ടിന്റെയും വൈക്കം സ്റ്റേഷൻ ഓഫീസ് സൗരോർജ്ജവത്കരിക്കുന്നതിന്റെയും ഉദ്ഘാടനം നാള (ഫെബ്രുവരി 20)

വെള്ളിയാഴ്ച നടക്കും. വൈകിട്ട് 4ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി, ദലീമ ജോജോഎം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.പുതിയ ബോട്ട് വരുന്നതോടെ നാലു സോളർ ബോട്ടുകൾ വൈക്കത്ത് സർവീസ് നടത്തും. 2017 ലാണ് ഇന്ത്യയിലെ ആദ്യ സോളാർ ബോട്ടായ 'ആദിത്യ' വൈക്കത്ത് സർവീസ് തുടങ്ങിയത്. ഇത് വിജയമായതോടെയാണ് പുതിയ ബോട്ടുകൾ അനുവദിച്ചത്. സോളാർ ബോട്ടുകൾക്ക് അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഇല്ലാതെ സർവീസ് നടത്താനാകും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധനച്ചെലവുമില്ല. പരമ്പരാഗത സർവിസിനെ അപേക്ഷിച്ച് കുലുക്കവും അറ്റകുറ്റപ്പണികളും കുറവാണ്.

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, നഗരസഭാ അധ്യക്ഷൻ അബ്ദുൾ സലാം റാവുത്തർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,സംസ്ഥാന ജലഗതാഗത ഡയറക്ടർ ഷാജി വി. നായർ, ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Follow us on :

More in Related News