Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2026 07:30 IST
Share News :
മലപ്പുറം : സഹകരണമേഖലയേയും സഹകരണ ജീനക്കാരെയും ബാധിക്കുന്ന പ്രശനങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ മെയ് 23 കോഴിക്കോട് നടക്കുന്ന അവകാശ സംരക്ഷണ റാലിയില്‍ ജില്ലയില്‍ നിന്നും ആയിരം പെരെ പങ്കെടുപ്പിക്കാന്‍ ജില്ലാ നേതൃ യോഗം തീരുമാനിച്ചു.
അന്യായമായ ക്ലാസ്സിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കുക, സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കുക, സഹകരണ ജീവനക്കാർക്ക് ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക, സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാരുടെ ഇൻസെന്റീവ് കുടിശ്ശിക കാലതാമസം കൂടാതെ അനുവദിക്കുക, സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്കരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണറാലി സംഘടിപ്പിക്കുന്നത്.
റാലിയുടെ പ്രചരണാർത്ഥം ജില്ലയില്‍ താലൂക്ക് കണ്‍വെന്‍ഷനുകളും യൂണിറ്റ് തലങ്ങളില്‍ പ്രവര്‍ത്തക സംഗമങ്ങളും നടത്തും. 14ന് നടക്കുന്ന പോസ്റ്റർ ഡേ ക്യാമ്പയിനും 21ന് നടക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പിനും വിജയിപ്പിക്കാന്‍ യോഗം തീരൂമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അനീസ് കൂരിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള നേതൃയോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി മുസ്‌തഫ അബ്‌ദുൽ ലത്തീഫ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്‍റ് ഹാരിസ് ആമിയന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജന സെക്രട്ടറി വി.പി.അബ്ദുല്‍ ജബ്ബാര്‍ ട്രഷറര്‍ പി.അക്ക്ബറലി, സംസ്ഥാന ഭാരവാഹികളായ എന്‍.അലവി, സി.എച്ച്. മുഹമ്മദ് മുസ്‌തഫ,പി.പി.മുഹമ്മദലി, കെ.കുഞ്ഞിമുഹമ്മദ്, ഹുസൈൻ ഊരകം, നൗഷാദ് പുളിക്കൽ, നജ്മുദ്ധീൻ വാഴക്കാട്, വി.കെ.സുബൈദ, എം.ജുമൈലത്ത്,
എം.കെ.മുഹമ്മദ് നിയാസ്, ജില്ലാ ഭാരവാഹികളായ സാലി മാടമ്പി,
കെ.വി. അബ്ദുല്‍ ജബ്ബാര്‍, കെ. അബ്ദുല്‍ അസീസ്, റിയാസ് വഴിക്കടവ്, തെക്കത്ത് ഉസ്മാന്‍, പി.എം.ജാഫര്‍, പി.മുസ്തഫ , ടി.പി ഇബ്രാഹീം, വി.എന്‍.ലൈല, എം.പി ഫസലുറഹ്മാന്‍, ഷാഫി പരി, ബേബി വഹീദ,, അബ്ദുസലാം പാങ്ങ്, റിയാസ് പാറക്കല്‍,
കെ.ടി.മുജീബ്, ഇ.സി.സിദ്ധീഖ്, അന്‍വര്‍ നാലകത്ത്, ടി.നിയാസ് ബാബു, റസിയ പന്തലൂര്‍ തുടങ്ങിയവർ സംസാരിച്ചു.
.
Follow us on :
Tags:
Please select your location.