Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു

08 May 2025 13:43 IST

ENLIGHT MEDIA OMAN

Share News :

മനാമ: ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു. തൃശ്ശൂർ ചാവക്കാട്, ഒരുമനയൂർ കമ്പനിപടിക്കടുത്ത് നാരായണൻ മകൻ ഹരീഷ് (27) ആണ് ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ചത്‌.

സനദിൽ ഒരു വർക്ക് ഷോപ്പിൽ ആയിരുന്നു ജോലിചെയ്തിരുന്നത്. 2021 മുതൽ ബഹ്‌റൈൻ പ്രവാസിയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്ക് നാട്ടിലേക്ക് പോകാനായി എയർപോർട്ടിൽ എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ മുഹറഖിലെ കിംഗ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. 

ബഹറൈൻ കിംങ് ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

Tags:

More in Related News