Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെപ്റ്റംബർ 27,28,29 തിയ്യതികളിൽ കുന്നംകുളം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന തൃശ്ശൂർ ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

29 Sep 2024 20:55 IST

- MUKUNDAN

Share News :

കുന്നംകുളം:സെപ്റ്റംബർ 27,28,29 തിയ്യതികളിൽ കുന്നംകുളം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന തൃശ്ശൂർ ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.ജില്ലയിലെ 42 ഓളം ക്ലബ്ബുകളിൽ നിന്നും 700-ൽപരം കായികതാരങ്ങൾ പങ്കെടുത്ത ഈ മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.അണ്ടർ ഫോർട്ടി ഗേൾസ് കാറ്റഗറിയിൽ അൽ അമീൻ ഇംഗ്ലീഷ് ഹൈസ്കൂൾ കരിക്കാട് ഓവർ സ്ഥാനം കരസ്ഥമാക്കി.600 മീറ്റർ ഗോൾഡ് മെഡലും,60 മീറ്റർ സിൽവർ മെഡലും എൻ.ആർ.ഫാത്തിമ ഫിദ,ലോങ്ങ് ജമ്പ് ഹൈജമ്പ് എന്നീ മത്സരങ്ങളിൽ വെങ്കലമടലും കെ.എസ്.സിയാ,ഷോട്ട്പുട്ട് ബാക്ക്ത്രോയിൽ നിവേദിത ബ്രൗൺസ് മെഡലും കരസ്ഥമാക്കി.അൽ അമീൻ സ്കൂളിന്റെ പരിമിതിക്കുള്ളിൽ കുട്ടികൾ ഓവറോൾ സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു.വിജയിച്ച ഈ കായികതാരങ്ങളുടെ പരിശീലകൻ കരിക്കാട് അൽ അമീൻ ഇംഗ്ലീഷ് ഹൈസ്കൂളിലെ ശരീഫ് മാസ്റ്ററാണ്.


Follow us on :

More in Related News