Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരണം: രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം

03 Jul 2025 10:18 IST

Enlight News Desk

Share News :

മാലിയിൽ സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാരെ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കെയ്‌സ് പ്രദേശത്തുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ആയുധധാരികളായ അക്രമികളാണ് തട്ടികൊണ്ടുപോയതെന്ന് ഉദ്ധ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു. ആക്രമണത്തിനിടെ തോക്കുധാരികൾ പ്ലാന്റിലേക്ക് അതിക്രമിച്ചു കയറി തൊഴിലാളികളെ ബന്ദികളാക്കുകയായിരുന്നു

സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. അവരുടെ മോചനത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാലി സർക്കാരിനോട് ആവശ്യപ്പെട്ടു.

Follow us on :

More in Related News