Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2024 14:29 IST
Share News :
തോട്ടിയാർ ജലവൈദ്യുതപദ്ധതി (40 മെഗാവാട്ട്) 2024 ഒക്ടോബർ 28ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിന് സമർപ്പിക്കും.
ലോവർ പെരിയാർ ജലവൈദ്യുത പദ്ധതി അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി അധ്യക്ഷനാകും.
ചടങ്ങിൽ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ, ഇടുക്കി എം പി. ഡീൻ കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ദേവികുളം എം എൽ എ അഡ്വ. എ. രാജ, ഉടുമ്പൻചോല എം എൽഎയും മുൻ വൈദ്യുതിവകുപ്പ് മന്ത്രിയുമായ എം എം മണി, കോതമംഗലം എം എൽ എ ആൻ്റണി ജോൺ എന്നിവരും മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്യോഗസ്ഥപ്രമുഖരും സന്നിഹിതരായിരിക്കും.
Follow us on :
Tags:
More in Related News
Please select your location.