Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

23 Jul 2024 09:13 IST

- Shafeek cn

Share News :

ഡൽഹി; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും സ്വതന്ത്ര ഇന്ത്യയുടെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുക ഒട്ടേറെ വെല്ലുവിളികളാണ് ഇത്തവണ ധനമന്ത്രിക്ക് മുമ്പിലുള്ളത്.


തുടർച്ചയായ ഏഴാം ബജറ്റ് എന്ന റെക്കോഡ് നേട്ടത്തിന് അരികെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. മൊറാർജി ദേശായിയുടെ ആറ് തുടർ ബജറ്റുകളെന്ന റെക്കോഡാണ് നിർമല സീതാരാമൻ മറികടക്കാൻ പോകുന്നത്. പക്ഷേ മുമ്പത്തേപ്പോലെ എളുപ്പമല്ല കാര്യങ്ങൾ.


കഴിഞ്ഞ ആറ് തവണയും കേവലഭൂരിപക്ഷമുള്ള ബിജെപിയുടെ പിന്തുണയും ആത്മവിശ്വാസവും ഉണ്ടായിരുന്നെങ്കിൽ ഇത്തവണ സഖ്യ താത്പര്യങ്ങൾ പരിഗണിച്ചേ തീരൂ. മികച്ച സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട നികുതി -കുതിയേതര വരുമാനം, RBIയിൽ നിന്ന് കിട്ടിയ 2.11 ലക്ഷം കോടിയുടെ ഡിവിഡന്റ് എന്നിവ അനുകൂല ഘടകങ്ങളാണ്.

Follow us on :

More in Related News