Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2025 22:53 IST
Share News :
തലയോലപ്പറമ്പ്: ആൾ താമസം ഇല്ലാതിരുന്ന വീട്ടിൽ മോഷണം. പുരാവസ്‌തു സാധനങ്ങളും മോട്ടോറുകളും ഉൾപ്പെടെയുള്ള വീട്ട് ഉപകരണങ്ങളും മോഷണം പോയി. തലയോലപ്പറമ്പ് കോരിക്കൽ സ്വാതി ഭവനിൽ ( തോരണത്തിൽ) രജനിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഭർത്താവിൻ്റെ ജോലിയുമായി ബന്ധപ്പെട്ട് രജനിയും മക്കളും ഏതാനും മാസങ്ങളായി ആലപ്പുഴയിലാണ് താമസം. ഇന്ന് തലയോലപ്പറമ്പിലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിൻ്റെ പിന്നിലെ ശുചിമുറിയുടെ വെൻ്റിലേഷനിലെ കമ്പികൾ അറുത്ത് മാറ്റിയാണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്. വീട്ടിനുള്ളിലെ അലമാരകൾ കുത്തി തുറന്ന് ഉള്ളിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ ഉൾപ്പടെ വലിച്ച് വാരി വിതറിയ നിലയിലാണ്. വീടിനകത്തുണ്ടായിരുന്ന വാഷിംഗ് മെഷീൻ പൊളിച്ച് അതിൻ്റെ മോട്ടറും വീട്ടിലെ 4 ഫാനുകളും പുരാതനമായ ഓട്ടു പാത്രങ്ങൾ, ഉരുളി, നിലവിളക്കുകൾ, അലമാരിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ജോഡി വെള്ളി പാദസരം, മൂന്ന് അരഞ്ഞാണം, വയറിംഗ് സാധനങ്ങൾ, ഇലക്ട്രിക്ക് ത്രാസ് എന്നിവയാണ് അപരിക്കപ്പെട്ടത്.പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ എത്തി വിശദമായ പരിശോധന നടത്തി പ്രതികളെ പിടികൂടാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.