Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 10 മുതൽ എടപ്പാളിൽ

10 Jul 2026 10:45 IST

Jithu Vijay

Share News :

എടപ്പാൾ : എസ്.എസ്.എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 10, 11, 12 തീയതികളിൽ എടപ്പാളിൽ നടക്കും. 12 ഡിവിഷനുകളിലും 101 സെക്ടറുകളിലും 892 യൂണിറ്റുകളിലും 2,000 ബ്ലോക്കുകളിലും 12,000 കുടുംബങ്ങളിലും സാഹിത്യോത്സവുകൾ പൂർത്തിയാക്കിയാണ് ജില്ലാ സാഹിത്യോത്സവ് അരങ്ങേറുന്നത്. വിവിധ ജനപ്രതിനിധികളും മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സാഹിത്യോത്സവിൽ സംബന്ധിക്കും.


അതിവേഗ സാങ്കേതിക പുരോഗതിക്കിടയിലും മനുഷ്യജീവിതം വ്യക്തികേന്ദ്രീകൃതമാകുന്ന കാലഘട്ടത്തിൽ ഓരോ വ്യക്തിയും പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന വലിയൊരു സമൂഹത്തിന്റെ ഭാഗമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ സാഹിത്യോത്സവ് "ബികോസ് വി ആർ " എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്നത്. മനുഷ്യരാശിയുടെ അസ്തിത്വത്തെ വ്യാഖ്യാനിക്കുന്ന ഈ ആശയം ആസ്പദമാക്കി വിവിധ ചർച്ചകളും സംവാദങ്ങളും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും.


ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് 4:30 ന് സ്വാഗതസംഘം ചെയർമാൻ എസ്‌ ഐ കെ തങ്ങൾ പതാക ഉയർത്തും. 7 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.എം.എ സംസ്ഥാന പ്രസിഡണ്ടുമായ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നഗരാസൂത്രണ വിദഗ്ദ്ധനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ. അമിതാഭ് കുണ്ടു മുഖ്യാതിഥിയായി പങ്കെടുക്കും.


എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ സന്ദേശപ്രഭാഷണം നടത്തും. 

ചടങ്ങിൽ സുന്നി എസ്‌ വൈ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട് ഊരകം അബ്ദുറഹ്മാൻ സഖാഫി,എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി മുനീർ പാഴൂർ,എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ജബ്ബാർ ബാഖവി ,എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി സഖാഫി കൊളപ്പുറം,സമസ്ത പൊന്നാനി താലൂക്ക് പ്രസിഡണ്ട് വി. വി. അബ്ദുൽ റസാഖ് ഫൈസി, ജനറൽ സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ, ഹൈദർ മുസ്ലിയാർ മാണൂർ,കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ പ്രസിഡണ്ട് ജലീൽ അഹ്സനി കാളാച്ചാൽ,എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി വാരിയത് മുഹമ്മദ് അലി അൻവരി,എസ് വൈ എസ് എടപ്പാൾ സോൺ പ്രസിഡണ്ട് നജീബ് അഹ്സനി മാണൂർ എന്നിവർ സംബന്ധിക്കും.


സാഹിത്യോത്സവിന്റെ മുന്നോടിയായി ന്യൂ ലെൻസ്, ബിഹൈൻഡ് ദ സീൻ, ഹൃദയപൂർവ്വം, ടുഗെതർ കോൺഫറൻസ്, ജൂറി ലാബ്, സോഷ്യൽ ഫാബ്രിക്, ജസ്റ്റ് ബിക്കോസ്, ബിക്കോസ് വി ക്വസ്റ്റ്യൻ, ആശയപഠനം, ഒന്നിച്ചിരുന്ന നക്ഷത്രങ്ങൾ, നമ്മുടെ വിജയ നിർവചനങ്ങൾ, സ്പീച്ച് ക്രാഫ്റ്റ്, ഫെസ്റ്റ് ലാബ് തുടങ്ങിയ പരിപാടികളിൽ അബ്ദുനാസർ അഹ്സനി ഒളവട്ടൂർ, അബ്ദുല്ല അഹ്സനി ചെങ്ങാനി, കെ സി സുബിൻ, അനസ് അമാനി കണ്ണൂർ, സി ആർ കുഞ്ഞുമുഹമ്മദ്, സി എൻ ജോസഫ് സ്വാദിഖ്, സി കെ ഷക്കീർ അരിമ്പ്ര, കെ.ബി ബഷീർ മുസ്ലിയാർ, പി ടി എം ആനക്കര, എം വി സുബ്രഹ്മണ്യൻ കണ്ണമംഗലം, ബ്രഷ് മാൻ വേങ്ങര, സി കെ നജ്മുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.


സാഹിത്യോത്സവ് അനുബന്ധമായി ബന്ധങ്ങളുടെ വ്യാകരണം, വേറെ വേറെയായി തന്നെ നമ്മൾ ഒന്നാണ്, വസന്തം വിരിയിച്ച മരുമരങ്ങൾ, സമസ്ത ഹൃദയങ്ങളെ ചേർത്ത നൂറ്റാണ്ട്, ഹൈഫനേറ്റ് ജീവിതങ്ങളുടെ ആഘോഷം, ആർ വി ഇനഫ്, ഇന്റെൻസ് കോൺവെക്കേഷൻ, സോൾ ഓഫ് ടുഗദർനസ്, വി ഫാക്ടർ തുടങ്ങിയ വ്യത്യസ്ത സെഷനുകളിൽ മുഹമ്മദ്‌ മുഹ്സിൻ എം.എൽ.എ,

പി.കെ. നവാസ് എം.എൽ.എ,

വി എസ്‌ ജോയ് എം എൽ എ, പി സുരേന്ദ്രൻ,വിമീഷ് മണിയൂർ,എം. മുഹമ്മദ് സ്വാദിഖ്, ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, ബാസിം നൂറാനി, എം ജുബൈർ, യൂസഫലി സഖാഫി മൂത്തേടം, ഇല്യാസ് സഖാഫി കുമണ്ണ, ശബീർ നൂറാനി, ഷാമിൽ, മുസ്‌ലിഹ്, ഡോ.സിപി ബാവ ഹാജി, പി ജ്യോതിബാസ്, ടി പി മുഹമ്മദ്, അഷ്ഹർ പെരുമുക്ക് എന്നിവർ സംബന്ധിക്കും.


സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട്

അലി ബാഖവി ആറ്റുപുറം,എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻറ് കെ പി എച്ച് തങ്ങൾ,എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ,എസ്എസ്എഫ് ദേശീയ സെക്രട്ടറി സ്വാദിഖലി ബുഖാരി ,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ബാസിം നൂറാനി,എക്സിക്യൂട്ടീവ് അംഗംഅബ്ദുൽ ഹഫീള് അഹ്സനി ,സ്വാദിഖ് നിസാമി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് അഹ്സനി,കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ ജനറൽ സെക്രട്ടറി നൗഫൽ സഅദി, സ്വാഗതസംഘം കൺവീനർ മുഹമ്മദ് സുഹൈൽ കാളാച്ചാൽ എന്നിവർ സംബന്ധിക്കും.


13 വേദികളിലായി 183 മത്സരങ്ങളാണ് നടക്കും . 12 ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന വിവിധ ഇനങ്ങളിൽ മാറ്റുരക്കും. മത്സരങ്ങളും അനുബന്ധ പരിപാടികളും വീക്ഷിക്കുന്നതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.


വാർത്താസമ്മേളനത്തിൽ എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ജാഫർ ഷാമിൽ ഇർഫാനി, എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്‌ളൽ പി.ടി., സെക്രട്ടറിമാരായ അഡ്വ. അബ്ദുൽ മജീദ്, ഷുഹൈബ് യു,സ്വാഗതസംഘം വൈസ് ചെയർമാൻ ഹസ്സൻ അഹ്സനി,ജനറൽ കൺവീനർ മുഹമ്മദ് സുഹൈൽ കാളാച്ചാൽ

എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News