Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

20 Mar 2026 23:41 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: യുവാവിനെ വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാംകടവ് കോലേഴം ഭാഗത്ത് കോലേഴത്ത് വീട്ടിൽ ഇബ്രാഹിമിൻ്റെ മകൻ മുജീബ് (42)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. സംഭവ സമയത്ത് മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിന് സമീപത്തുള്ള പിതൃസഹോദരി ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പോലിസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും. തലയോലപ്പറമ്പ് മാർക്കറ്റിലെ പച്ചക്കറിക്കടയിലെ വില്പനക്കാരനാണ് മുജീബ്.

Follow us on :

More in Related News