Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ഈരാറ്റുപേട്ടയിൽ ആഭ്യന്തരവകുപ്പ് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

02 Nov 2026 18:59 IST

CN Remya

Share News :

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ആഭ്യന്തരവകുപ്പ് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പൂഞ്ഞാറിൽ ആദിവാസി യുവാവിനെ പോലീസ് മർദ്ദിച്ചതിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ആയിരുന്നു കരിങ്കൊടി പ്രതിഷേധം. ചേന്നാട് കവലയിൽവച്ചാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്എഫ്ഐ പ്രവർത്തകരും സംഘത്തിൽ ഉണ്ടായിരുന്നു. ഈരാറ്റുപേട്ടയിൽ എം ജെ സെബാസ്റ്റ്യൻ എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനത്തിനായി മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.

Follow us on :

More in Related News