Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2026 15:35 IST
Share News :
കുന്ദമംഗലം,:നൊച്ചിപ്പൊയിൽ സൗഹൃദം അയൽപക്കവേദി ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയും, തൂഫാൻ പ്രതിജ്ഞയും നടത്തി., കേരളപ്പിറവിദിനമായ നവംബർ 1 നു നൊച്ചിപ്പൊയിൽ റോഡിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ്കണക്കിന് പേർ കൈകൾ കോർത്ത് അണിനിരന്നു,തൂഫാൻ പ്രതിജ്ഞ ചൊല്ലി.
ചങ്ങലക്കു ശേഷം നടന്ന ബോധവൽക്കരണ പരിപാടി കുന്ദമംഗലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ . കെ. പി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജീവ് കുമാർ പണ്ഡിയാല ടി. ആയിഷാബിഎന്നിവരും ,പി. രവീന്ദ്രൻ, പി. കെ. വേലായുധൻ, എ. കെ. കോയ, വി. കെ. ജയരാജൻ എന്നിവരും ആശംസകൾ നേർന്നു. കുന്ദമംഗലം പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ . മൻജിത് ക്ലാസ് എടുത്തു.
പ്രസിഡന്റ്. പി. രാജൻ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി എം. കെ. പ്രേമാനന്ദൻ സ്വാഗതവും, ട്രഷറർ സി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.