Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 13:19 IST
Share News :
ഗുരുവായൂർ:ഗ്ളോബൽ നായർ സർവ്വീസ് സൊസൈറ്റിയുടെ മഹിളാ വിഭാഗം ജനനി സ്വരലയ നൃത്തവിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് മേൽപ്പുത്തുർ ഓഡിറ്റോറിയത്തിൽ പാരമ്പര്യ തിരുവാതിരക്കളി അവതരിപ്പിച്ചു.ജിഎൻഎസ്എസ് ഗവേണിംഗ് ബോർഡ് മെംബർ മധു കെ.നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.മുൻ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് ഗോവിന്ദിന്റെ പേഴ്സണൽ സെക്രട്ടറ്റിയായിരുന്ന ഡോ.രാജീവ് പഥക്,ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ,ജനറൽ സെക്രട്ടറി മധു കെ.നായർ,ട്രഷറർ കെ.മോഹനകൃഷ്ണൻ,രാമനാഥൻ നെട്ടിശ്ശേരി,കെ.ടി.ശിവരാമൻ നായർ,പ്രഭിത ജയദാസ്,രാധശിവരാമൻ നായർ,സരസ്വതി വിജയൻ,ബീന രാമചന്ദ്രൻ,ഗീത വിനോദ്,വിജയലക്ഷമി ശരീധരൻ,വിനോദ് പി.മേനോൻ,ശ്രീധരൻ കുന്നത്ത്,രവി വട്ടരങ്ങത്ത് തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.