Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജലഗതാഗതവകുപ്പ് വൈക്കത്തു നിന്നും ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കുന്നു.

01 Oct 2026 20:35 IST

santhosh sharma.v

Share News :

വൈക്കം: യു ഡി എഫ് സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയിൽപ്പെടുത്തി വൈക്കത്തുനിന്നും ബജറ്റ് ടൂറിസം പദ്ധതിയ്ക്ക് തുടക്കംകുറിക്കുന്നു. ഒക്ടോബർ 8ന് ഉച്ചയ്ക്ക് 12ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പദ്ധതി ഉദ്ഘാടനം ചെയ്യും. സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ. ബിനിമോൻ എം എൽ എ അധ്യക്ഷതവഹിക്കും. ഫ്രാൻസിസ് ജോർജ് എം. പി മുഖ്യപ്രഭാഷണം നടത്തും, ജലഗതാഗതവകുപ്പ് ഡയറക്ടർ ഡോ.ജെ.ഒ അരുൺ ഐ.എ.എസ് ബജറ്റ്ടൂറിസം പദ്ധതി വിശദീകരണം നടത്തും. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അടക്കം പങ്കെടുക്കും. തുടർന്ന് പാലാക്കരി ഫിഷ് ഫാമിലേക്ക് ബോട്ടിൽ യാത്ര ചെയ്യും.

75 യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സോളാർ ബോട്ട് രാവിലെ 10.30 ന് വൈക്കം സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് പള്ളിപ്പുറം ജെട്ടിയിൽ എത്തിയ ശേഷം ഒന്നര മണിക്കൂർ കൊണ്ട് പാലാക്കരി ഫിഷ് ഫാമിൽ എത്തിച്ചേരും. ഇവിടെ വിശ്രമം, ഉച്ചഭക്ഷണം, ചൂണ്ടയിടൽ, വാട്ടർ സൈക്കിളിംഗ് മറ്റ് ഉല്ലാസ പരിപാടികൾ എന്നിവയ്ക്കും ചായയ്ക്കും ശേഷം വൈക്കത്തേക്ക് തിരികെയെത്തുന്ന രീതിയിലാണ് ടൂറിസം പദ്ധതി ഒരുക്കിയിരിക്കുന്നതെന്നും

യാത്രച്ചിലവ് സംബന്ധിച്ചകാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും ജലഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു. വൈക്കം ഗസ്റ്റ് ഹൗസിൽ നടന്ന ആലോചന യോഗത്തിൽ കെ. ബിനിമോൻ എം.എൽ.എ, വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ജലഗതാഗതവകുപ്പ് ഡയറക്ടർ ഡോ.ജെ.ഒ അരുൺ ഐ.എ .എസ്, കെ. ഗിരീശൻ, കെ. കെ മോഹനൻ, സ്റ്റേഷൻ മാസ്റ്റർ കെ.വി. സുരേഷ്, മെക്കാനിക്കൽ എൻജിനീയർ

ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു.  


Advt.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News