Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2026 20:09 IST
Share News :
മസ്‌കറ്റ്: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടന്ന 2026 ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച ഒമാൻ ദേശീയ അത്‌ലറ്റിക്‌സ് ടീമിന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ അലി അൽ-ബലൂഷിയെയും വെങ്കല മെഡൽ കരസ്ഥമാക്കിയ മുല്‍ഹം അൽ-ബലൂഷിയെയും ഉൾപ്പെടുന്ന ദേശീയ ടീമിനെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി ലൗഞ്ചിൽ വച്ച് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ കായിക-യുവജന വിഭാഗം അണ്ടർസെക്രട്ടറിയായ ഹിസ് എക്സലൻസി ബാസിൽ ബിൻ അഹ്മദ് അൽ റവാസ് സ്വീകരിച്ചു.
ഏഷ്യൻ ഗെയിംസിൽ ഒമാന്റെ അഭിമാനം ഉയർത്തിയ താരങ്ങളുടെ ശ്രദ്ധേയ പ്രകടനത്തെ അഭിനന്ദിച്ച അദ്ദേഹം, രാജ്യത്തിന്റെ കായികരംഗത്തിന് ഇത് വലിയ പ്രചോദനമാണെന്ന് പറഞ്ഞു. പുരുഷന്മാരുടെ 100 മീറ്റർ ഇനത്തിൽ അലി അൽ-ബലൂഷി വെള്ളി മെഡലും മുല്‍ഹം അൽ-ബലൂഷി വെങ്കല മെഡലും നേടിയത് ഒമാൻ അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ശ്രദ്ധേയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ടീമംഗങ്ങൾക്കും പരിശീലകർക്കും ഒമാൻ കായിക സമൂഹം അഭിനന്ദനം അറിയിച്ചതോടൊപ്പം, ഭാവിയിലും അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
Follow us on :
Tags:
More in Related News
Please select your location.