Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിമിത്തം ' ഹ്രസ്വ സിനിമയുടെ ടീസർ പ്രകാശനം ചെയ്തു.

03 Sep 2024 09:32 IST

Preyesh kumar

Share News :

മേപ്പയ്യൂർ: നിധിൻ പോൾ ആലപ്പി കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച

'നിമിത്തം ' ഹ്രസ്വ സിനിമയുടെ ടീസർ പ്രകാശനം

മേപ്പയ്യൂർ കോ-ഓപ് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മേപ്പയ്യൂർ എസ്.ഐ കെ.വി.സുധീർ ബാബു ,

മേപ്പയ്യൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി .കെ. പ്രിയേഷ് കുമാറിന് നൽകി ടീസർ പ്രകാശനം നിർവഹിച്ചു.


ജയ് ഹിന്ദ് പ്രൊഡക്ഷൻസിൻ്റെ . ബാനറിൽ നിർമ്മിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ സന്തോഷ് പട്ടംതലയാണ്.ലഹരിയുടെ കുരുക്കിൽ നിന്ന് അർത്ഥപൂർണ്ണമായ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രാധാന്യം ഉയർത്തുന്ന സന്ദേശമാണ് ഈ സിനിമ ആവിഷ്കരിക്കുന്നത്. 

നിധിൻ പോൾ ആലപ്പി അധ്യക്ഷത വഹിച്ചു. ഫോക് ലോർ അവാർഡ് ജേതാവ് നിധീഷ് പെരുവണ്ണാൻ, യുവ കവി ബൈജു മേപ്പയ്യൂർ, മുരളി കോട്ടൂർ, ഷാജി പയ്യോളി, സജിൽ രാധാകൃഷ്ണൻ, ദീപ ബിജു

എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News