Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.പി. ആനന്ദവല്ലിയുടെ സാമൂഹ്യ പ്രവർത്തനം മാതൃകാപരം: ഡോ. പുനലൂർ സോമരാജൻ.

19 Feb 2026 19:39 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ പ്രസിഡൻ്റായിരുന്ന ടി.പി. ആനന്ദവല്ലിയുടെ പ്രവർത്തനങ്ങൾ വനിത സാമൂഹ്യ  പ്രവർത്തകർക്കും പുതു തലമുറ പ്രവർത്തകർക്കും അനുകരണീയമാണെന്ന് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അഭിപ്രായപ്പെട്ടു. ആനന്ദവല്ലിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജവഹർ സെൻ്റർ ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ സന്നദ്ധ സംഘടനയായി തിരഞ്ഞെടുത്ത ഗാന്ധിഭവനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

എഴുപത് വർഷക്കാലം വനിത - ശിശുക്ഷേമ രംഗത്ത് പ്രവർത്തിച്ച ആനന്ദവല്ലിയുടെ ജീവിതം സോഷ്യൽ വർക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ പാഠ്യവിഷയമാക്കണമെന്ന് സോമരാജൻ അഭിപ്രായപ്പെട്ടു. മികച്ച വനിത സാമൂഹ്യ പ്രവർത്തകയായി തിരഞ്ഞെടുത്ത കോട്ടയം അർച്ചന വുമൻസ് സെൻ്റർ ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ മാത്യൂവിനും ചടങ്ങിൽ വെച്ച് നെഹ്രു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽ കുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ എം.ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു മാതാ അമൃതാനന്ദമയി മഠം വയനാട് മേപ്പാടി മഠാധിപതി വേദാമൃതാനന്ദ പുരി ഭദ്രദീപം തെളിയിച്ചു. ജവഹർ സെൻ്റർ ജനറൽ സെക്രട്ടറി പി.ജി. തങ്കമ്മ , വനിത പ്രൊട്ടക്ഷൻ ഓഫീസർ വി.എസ് ലൈജു, മോഹൻ ഡി. ബാബു, എം. അനിൽകുമാർ, വി.കെ. ശശിധരൻ വാള വേലിൽ,ടി.എം. മാത്യൂ, എം.ജെ ജോർജ്, 

പി. ജി. ഷാജി മോൻ തുടങ്ങിയവർ

പ്രസംഗിച്ചു.

Follow us on :

More in Related News