Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയാഴത്തെ കര്‍ഷകന്റെ ആത്മഹത്യ ഞെട്ടിക്കുന്ന സംഭവം, സമഗ്ര അന്വോഷണം വേണം; കെ.സി വേണുഗോപാല്‍.

08 Apr 2026 20:58 IST

santhosh sharma.v

Share News :

വൈക്കം: തലയാഴത്തെ കർഷകൻ്റെ ആത്മഹത്യ കേരളത്തെ ഞെട്ടിക്കുന്ന സംഭവമാണെന്ന് എ.ഐ.സി.സി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കെന്നല്ല ഒരാള്‍ക്കും ഇത്തരം ദുരനുഭവം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. തലയാഴത്തെ സി.പി.ഐ. ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെ എല്‍.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റി ഓഫീസിലെ പന്തലില്‍ തൂങ്ങിമരിച്ച നിലയില്‍ ചൊവ്വാഴ്ച രാവിലെ കാണപ്പെട്ട തലയാഴം കൂവം പുളിക്കാശ്ശേരിയില്‍ കെ. ചെല്ലപ്പന്റെ (മക്കൻ ചെല്ലപ്പൻ) വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെല്ലപ്പന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന് ഇപ്പോഴും ഭയമാണ്. ചെല്ലപ്പന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.ഐ.യുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുള്ളതായി പറയുന്നുണ്ടെങ്കിലും അത് പോലീസ് കുടുംബത്തെ കാണിച്ചില്ലെന്നും

കുടുംബത്തെ കൂടി വിശ്വാസത്തിലെടുത്ത് വിശദമായ പോലീസ് അന്വേഷണം നടക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഏകദേശം 17 ലക്ഷത്തിലധികം കടബാധ്യത കുടുംബത്തിനുണ്ടെന്നും മരണപ്പെട്ട കര്‍ഷകന്റെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ ബാധ്യതയേറ്റെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് അതിനെക്കുറിച്ച് ആലോചിക്കുമെന്നും കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

ചെല്ലപ്പന്റെ ഭാര്യ ആനന്ദവല്ലി, മക്കളായ ജ്യോതിര്‍മയി, പി.സി. ദീപു എന്നിവരെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. യു ഡി എഫ് നേതാക്കളായ പോൾസൺ ജോസഫ്, ബി.അനിൽകുമാർ, കെ.കെ മോഹനൻ, സുബൈർ, എം.കെ ഷിബു, പി.ഡി ഉണ്ണി, അബ്ദുൾ സലാം റാവുത്തർ തുടങ്ങി നിരവധി പേർ ഒപ്പം എത്തിയിരുന്നു.

Follow us on :

More in Related News