Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ തിരുപ്പിറവിയുടെ വരവറിയിച്ച് നടത്തിയ സാന്തായാത്ര വർണ്ണാഭമായി.

21 Dec 2025 19:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തിരുപ്പിറവിയുടെ വരവറിയിച്ച് ഞായറാഴ്ച വൈകിട്ട് നടത്തിയ സാന്തായാത്ര വർണ്ണാഭമായി. തലയോലപ്പറമ്പിന്റെ രാജവീഥികളിലൂടെ കടന്നു പോയ സാന്താ യാത്രയിൽ നൂറു കണക്കിന് സാന്താക്ലോസുമാർ അണിനിരന്നു. വൈകിട്ട് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സാന്താ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം തലയോലപ്പറമ്പ് പോലീസ് എസ് എച്ച് ഒ റിച്ചാഡ് വർഗീസ് നിർവ്വഹിച്ചു. ഇടവകവികാരി റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ ക്രിസ്മസ് സന്ദേശംനൽകി. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ചടങ്ങിൽ സ്വീകരണം നൽകി. ട്രസ്റ്റി റിൻസൺ പന്നിക്കോട്ടിൽ, കേന്ദ്ര സമിതി സെക്രട്ടറി ബേബി പോളച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ, ട്രസ്റ്റി തങ്കച്ചൻ കളമ്പുകാട്, ഇമ്മാനുവേൽ അരയത്തേൽ, ഷേർലി ജോസ് വേലിക്കകം, ഷിബു പുളിവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് കരോൾ ഗാന മത്സരവും നടന്നു.


.

Follow us on :

More in Related News