Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2026 18:07 IST
Share News :
വൈക്കം: വൈക്കത്ത് ഓക്സിജൻ ഷോറൂമിന് തീപിടുത്തം. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കെ എസ് ആർ ടി സി ബസ് സ്റ്റേഷന് എതിർവശത്തുള്ള ഓക്സിജൻ ഷോറൂമിന് അരികിൽ തന്നെ സ്ഥാപിച്ചിരുന്ന ജനറേറ്റർ റൂമിനാണ് തീ പിടിച്ചത്.തുടർന്ന് തീയും പുകയും ആളിപ്പടരുകയായിരുന്നു.
വൈദ്യുതി ഇല്ലാതിരുന്നതിനെ തുടർന്ന് ജനറേറ്റർ മണിക്കൂറുകളോളം പ്രവർത്തിച്ചിരുന്നു. ഇതിനിടെയാണ് ജനറേറ്ററിൽ നിന്നും തീപിടുത്തം ഉണ്ടായത്. വൈക്കത്ത് നിന്നും ഉടൻ അഗ്നി രക്ഷാ സേന എത്തി തീയണച്ചതിനാൽ ഷോറൂമിലേക്കും സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടരാതെ വൻദുരന്തം ഒഴിവാകുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.