Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെവൻസ് കളിക്കാനെത്തിയ വിദേശ താരത്തെ പണം നൽകാതെ പറ്റിച്ചു; പരാതിയുമായി താരം

11 Jun 2024 15:24 IST

Enlight News Desk

Share News :

മലപ്പുറം: മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്‍കിയില്ലെന്ന്വ പരാതി

 മലപ്പുറം യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത് ടീമിനായി സെവൻസ് കളിക്കാൻ എത്തിയ ഐവറികോസ്റ്റ് ഫുട്ബോൾ താരം കാങ്ക കൗസി ക്ലൗഡ് ആണ് പരാതിയുമായി മലപ്പുറം എസ് പി ഓഫീസിലെത്തിയത്. കഴിഞ്ഞ ആറ് മാസമായി ശമ്പളമോ, താമസ ഭക്ഷണ സൗകര്യമോ നൽകിയില്ല എന്നാണ് പരാതി.


2023 ഡിസംബർ മുതൽ ജൂലായ് 2024 വരെയുള്ള വിസയിൽ നിശ്ചിത തുക നൽകാം എന്ന കരാറിൽ ആണ് കളിക്കാൻ എത്തിയത്. സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് തന്നെ കളിപ്പിച്ചത് എന്നും ഇതുവരെ ഒരു രൂപ പോലും തന്നില്ല എന്നുമാണ് പരാതി. 

സാധാരണ ഗതിയില്‍ സെവന്‍സ് ഫുട്‌ബോളിന് കൊണ്ടുവരുന്ന വിദേശ താരങ്ങള്‍ക്ക് യാത്രാ ടിക്കറ്റുകളും ഭക്ഷണ അലവന്‍സും താമസ സൗകര്യവും ഉള്‍പ്പെടെയുള്ളവ നൽകാറുണ്ട്. തങ്ങളുടെ പേരിൽ ഡ്യൂപ്ലിക്കേറ്റ് കരാർ ഉണ്ടാക്കി മറ്റൊരാൾ ആണ് കാങ്ക കൗസി ക്ലൗഡ് എന്ന കളിക്കാരനെ കൊണ്ടുവന്നത് എന്നാണ് നെല്ലിക്കുത്ത് ടീമിൻ്റെ ഭാരവാഹികൾ മലപ്പുറം എസ്പിയോട് പറഞ്ഞത്.

Follow us on :

More in Related News